നിലപാടുകൾ വിശദീകരിക്കുന്നു:

പി.എൻ അബ്ദുൽ വഹാബ് സ്വലാഹി

ചോദ്യം:1) എന്തൊക്കെ വിശ്വാസങ്ങളും കർമങ്ങളും അംഗീകരിക്കുക എന്നതാണ് താങ്കളുടെ സംഘടനയെ മറ്റു മുസ്ലിം സംഘടനകളിൽ നിന്നും വ്യതിരിക്തമാക്കുന്നതു?

ഉത്തരം:

ഞാൻ വിശ്വസിക്കുന്നത് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന കറകളഞ്ഞ ശുദ്ധമായ തൗഹീദിലാണ്.ഇത് പറയാൻ കാരണം അല്ലാഹുവിനെ ഘടിപ്പിക്കാൻ വേണ്ടി ഇടയാളന്മാരുടെ ആവശ്യമില്ലാതെ നേർക്കുനേരെ അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മതി.അല്ലാഹുവിന് പുറമേ മരണപ്പെട്ടവർ ആണെങ്കിലും മറ്റു ജീവജാലങ്ങൾ ആണെങ്കിലും അദൃശ്യലോകത്ത് വസിക്കുന്ന മലക്ക് ജിന്നുകൾ ആണെങ്കിലും അവരോടൊക്കെയുള്ള തേട്ടം അദൃശ്യ മാർഗത്തിലുള്ള നേട്ടമാണ് പത്രത്തിൽ ഒരു തേട്ടം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ.എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

ചോദ്യം:2) സംഘടന അംഗീകരിക്കുന്ന പ്രമാണങ്ങൾ എന്തൊക്കെയാണ്?

ഉത്തരം:

ഖുർആനും സ്വഹീഹായ ഹദീസുകളും പണ്ഡിതന്മാരുടെ ഇജ്മാഉം സ്വീകാര്യമായ കിയാസും ഇതിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളെയും സംഘടനകളെയും ഞാൻ അംഗീകരിക്കാറുണ്ട്.കേരളത്തിൽ കേരള ജംഇയ്യത്തുൽ ഉലമ ഈ വിഷയത്തിൽ 100% നികുതി പുലർത്തുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ചോദ്യം:3) പ്രമാണങ്ങൾ മനസ്സിലാക്കുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാവുന്ന വിഷയങ്ങളിൽ ആരുടെ വ്യാഖ്യാനമാണ് / എന്ത് സമീപനമാണ് പിന്നെ സ്വീകാര്യം?

ഉത്തരം:

അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ വലിയവരാകട്ടെ ചെറിയവര് ആവട്ടെ സംഘടന ഏതുമാവട്ടെ ഖുർആനും ഹദീസും അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിൽ ആ നിലപാട് സ്വീകരിക്കാൻ എനിക്ക് മടിയില്ല

ചോദ്യം:4) സമുദായത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ മറ്റൊരു മുസ്ലിം സംഘടനയുമായുള്ള സഹകരണം സാധ്യമല്ലാതാക്കുന്ന ഘടകങ്ങൾ വല്ലതും ഉണ്ടോ?

ഉത്തരം:

സമുദായത്തെ ബാധിക്കുന്ന സാമൂഹിക രാഷ്ട്രീയ മേഖലകളിൽ കൃത്യമായി നിലപാട് പണ്ഡിതന്മാർ എടുക്കണമെന്ന് വാദമുള്ള ഒരാളാണ് ഞാൻ.പക്ഷേ സമൂഹത്തിൽ വർഗീയതയും കലാപങ്ങളും അക്രമങ്ങളും നടത്തുന്ന നിലപാടുകളോട് എനിക്കൊരിക്കലും യോജിക്കാൻ കഴിയില്ല.കാരണം ഇസ്ലാമിനെ പ്രചരിപ്പിക്കേണ്ടത് അത് സാമൂഹികമാണെങ്കിലും ദേശീയമാണെങ്കിലും എന്തെല്ലാം എതിർപ്പുകളും പ്രതിസന്ധികളും ഉണ്ടെങ്കിലും ഖുർആനിന്റെയും ഹദീസിന്റെയും നിലപാടുകൾക്ക് അനുസരിച്ച് ഖുർആനും ഹദീസും പഠിപ്പിക്കുന്ന സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ചു കൊണ്ടാവണം.ജനാധിപത്യ മാർഗത്തിലൂടെ യുള്ള സംഘടനകളും ആയി ഒരുമിച്ച് നിൽക്കുകയും അത്തരം പ്രസ്ഥാനങ്ങളെ മുൻഗാമികൾ പിന്തുണച്ചതുപോലെ പിന്തുണയും ആണ് ചെയ്യേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.തീവ്രവാദവും സായുധക്രമങ്ങളും ഇസ്ലാമിനും മുസ്ലിങ്ങൾക്കും പ്രത്യേകിച്ച് ഇന്ത്യൻ സാഹചര്യത്തിൽ അപകടങ്ങൾ മാത്രമേ വരുത്തിവെക്കു എന്നുള്ളത് സമകാലിക സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്ന വലിയ പാഠങ്ങളാണ്.അത്തരത്തിലുള്ള ചിന്തകളിൽ നിന്ന് നാം മാറിനിൽക്കുകയും സാമൂഹികവും ദേശീയവുമായി വിഷയങ്ങളിൽ മതനിരപേക്ഷ ജനാധിപത്യ സംഘടനകളുമായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് എൻറെ നിലപാട്.

ചോദ്യം:5) (വിശ്വാസ പ്രഖ്യാപനം.) ൽ പറയുന്ന 19 ഇനങ്ങളിൽ വിയോജിപ്പുള്ള വല്ലതും ഉണ്ടോ?

ഉത്തരം:

(5) സ്വഹാബത്ത് മുഴുവനെയും (നാല് ഖലീഫമാർ ഉൾപ്പെടെ) സ്നേഹിക്കണം; ആഹ്‌ലുൽ ബൈത്തിന് പ്രത്യേകം അവകാശമുണ്ട്, പക്ഷേ അവർക്ക് മറ്റുള്ളവരെക്കാൾ മേധാവിത്വം ഇല്ല.

(6) നാല് മദ്ഹബുകളും സ്വീകാര്യമാണ്, പക്ഷേ അവയെല്ലാം സലഫിന്റെ മാർഗത്തിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നും ഖുർആനും സ്വഹീഹ് ഹദീഥും മനസ്സിലാക്കിയ സലഫുസ്സാലിഹീങ്ങളുടെ ധാരണയാണ് ഏറ്റവും ശരി എന്നുമാണ് സലഫികൾ വിശ്വസിക്കുന്നത്.

(9) ഖബറിലുള്ളവരോട് (പ്രവാചകൻ ﷺ ഉൾപ്പെടെ) നേരിട്ട് ദുആ ചെയ്യുന്നത് ശിർക്കാണ്, അതിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണം.

(12) യഥാർത്ഥ സൂഫിസം എന്നൊന്നില്ല; സലഫുസ്സാലിഹീങ്ങളുടെ പാതയല്ലാത്ത എല്ലാ സൂഫിസവും (ബിദ്അത്തും ശിർക്കും ഉള്ളത്) തള്ളേണ്ടതാണ്.

(വിശ്വാസ പ്രഖ്യാപനം.)