5-പാരമ്പര്യ അപ്പസ്തോലിക സഭകൾ:



അഞ്ചാം നൂറ്റാണ്ടോടുകൂടി അഞ്ചു പ്രമുഖ ക്രിസ്തീയ സഭകൾ (അപ്പസ്തോലിക സഭകള്‍) രൂപപ്പെട്ടിരുന്നു. റോം, കോൺസ്റ്റാന്റിനോപ്പിൾ(തുർക്കി), ആന്റിയോക്‌(സിറിയ) , ജെറുസലേം, അലക്‌സാൻഡ്രിയ(ഈജിപ്ത്) എന്നിവിടങ്ങളിൽ ആയിരുന്നു അവയുടെ കേന്ദ്രങ്ങൾ. "Catholic and Apostolic Church" എന്നാണു അവയെ വിളിച്ചിരുന്നത്. ഇവ കൂടാതെ അർമീനിയ, പേർഷ്യാ എന്നിവിടങ്ങളിലും സഭകൾ ഉണ്ടായിരുന്നു.

Image 1
ദൈവികതയിലേക്കു ഉയർത്തപ്പെട്ട യേശുവിന്റെ ഗുണവിശേഷണങ്ങൾ എന്തായിരിക്കണം എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ടായിരുന്നു. ഒരേസമയം പിതാവായ ഏകദൈവത്തിലുള്ള വിശ്വാസവും, യേശു ദൈവമാണെന്നുള്ള വിശ്വാസവും തമ്മിലുള്ള പൊരുത്തക്കേട് വിശ്വാസകാര്യങ്ങളെ സങ്കീർണമാക്കി.

428–431 CE കളിൽ കോൺസ്റ്റാന്റിനോപ്പിൾ ആർച് ബിഷപ് നെസ്റ്റോറിയോസ്, മറിയമിനെ ദൈവ മാതാവ് (Theotokos ) എന്ന് വിളിക്കുന്നതിനെ എതിർത്തു. ദൈവത്തിനു മാതാവ് ഉണ്ടാവുക എന്നത് യുക്തിക്കു നിരക്കുന്നതല്ല എന്നതായിരുന്നു വാദം. പകരം ക്രിസ്തു മാതാവ് (Christotokos) എന്ന് മാത്രമേ പറയാവൂ എന്നദ്ദേഹം സമർത്ഥിച്ചു. യേശു ഒറ്റ വ്യക്തി ആണെങ്കിൽ, ദൈവം പ്രാര്ഥിക്കുന്നുവെന്നും കുരിശിൽ മരിക്കുന്നുവെന്നും പറയേണ്ടിവരും എന്നദ്ദേഹം സമർത്ഥിച്ചു.

ഇതിന്റെ പേരിൽ Council of Ephesus (431 CE) ൽ അദ്ദേഹത്തെ മത ഭ്രഷ്ടനാക്കി. എന്നാൽ പേർസ്യൻ സഭകൾ, Church of the East പോലുള്ളവ നെസ്‌റ്റോറിയൻ വാദം അംഗീകരിക്കുകയുണ്ടായി. അങ്ങിനെ അത്തരം കിഴക്കൻ സഭകൾ നെസ്‌റ്റോറിയൻ സഭകൾ എന്ന് അറിയപ്പെട്ടു.

ക്രിസ്തുവിന്റെ സൃഷ്ടി ഗുണങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ തുടർന്നുകൊണ്ടിരുന്നു. Dyophysitism, Monophysitism, Miaphysitism എന്നിങ്ങനെ മൂന്നു വിശദീകരണങ്ങൾ കൂടി പ്രത്യക്ഷപ്പെട്ടു. ക്രിസ്തു ഒരു വ്യക്തിയും( Person) മനുഷ്യന്റേയും ദൈവത്തിന്റേയും രണ്ടു സത്തയും( Nature) ആണെന്ന് Dyophysitism വാദിച്ചു. ക്രിസ്തു രണ്ടും ചേർന്ന് ഒന്നായതാണെന്നു Miaphysitism വാദിച്ചു. ക്രിസ്തുവിനു ഈ രണ്ടിൽ ഒരു സത്തയേ ഉള്ളൂ എന്ന് Monophysitism ഉം വാദിച്ചു. 451 ലെ Council of Chalcedon ൽ Dyophysitism ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടു. ഇതിനെ തുടർന്ന് അലക്‌സാൻഡ്രിയൻ സഭയും West Syriac സഭയും റോമിന്റെ നേതൃത്വം ഉപേക്ഷിച്ചു. ഇവയെ ഓറിയന്റൽ ഓർത്തോഡോക്സ് സഭകൾ (Oriental Orthodox Churches) എന്ന് വിളിക്കപ്പെടുന്നു.

അടുത്ത വിശ്വാസപരമായ തർക്കം "പരിശുദ്ധാത്മാവ്" ദൈവമാണ് എന്നത് വിശദീകരിക്കുന്നതിലായിരുന്നു. റോമൻ സഭ പരിശുദ്ധാത്മാവ് പിതാവിൽനിന്നും ഉത്ഭവിക്കുന്നു എന്ന മുൻ നിലപാടിൽ "പുത്രനിൽ നിന്നും കൂടി" (Filioque ) എന്ന വാക്കു വിശ്വാസ കാര്യങ്ങളിൽ കൂട്ടിച്ചേർത്തു. ഇത് കിഴക്കൻ ഓർത്തോഡോക്സ് സഭകളായ അലക്‌സാൻഡ്രിയൻ, ആന്റിയോക്കിയൻ സഭകളെ ചൊടിപ്പിച്ചു. കൂടാതെ മറ്റു സഭകളുടെയെല്ലാം തലപ്പത്തു റോമൻ സഭ അധികാരം പ്രയോഗിക്കുന്നതിലും അവർക്കു വിയോജിപ്പ് ഉണ്ടായിരുന്നു. അങ്ങിനെ കിഴക്കൻ സഭകൾ റോമൻ കത്തോലിക്കാ സഭയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. Pope Leo IX ഉം Patriarch Michael I Cerularius ഉം പരസ്പരം മതഭ്രഷ്ടരാക്കികൊണ്ടുള്ള പ്രസ്താവന ഇറക്കി.

Image 1

കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ:

മാർത്തോമാ സുറിയാനി നസ്രാണികൾ എന്ന് വിളിക്കപ്പെട്ടിരുന്ന ആദ്യകാല ക്രിസ്ത്യാനികൾ തോമാശ്ലീഹാ അപ്പോസ്തലൻ 52 CE ൽ സ്ഥാപിച്ചതാണ് എന്നാണു ഐതിഹ്യം. എങ്കിലും അതിനു പിൻബലം ഏകുന്ന ചരിത്ര രേഖകൾ കുറവാണ്. നാലാം നൂറ്റാണ്ടു മുതൽ East Syrian സഭയുടെ കീഴിലായിരുന്നു ഇവർ. 1599 CE ൽ പോർത്തുഗീസുകാർ അധികാരം ഉപയോഗിച്ച് ഇവരെ റോമിന്റെ കീഴിൽ കൊണ്ടുവന്നു. എങ്കിലും വിശ്വാസികൾ അധികവും ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങൾ ഇത് അനുസരിക്കില്ല എന്ന് 1653 ൽ കൊച്ചിയിൽ വെച്ച് കൂനൻകുരിശു സാക്ഷിയാക്കി പ്രതിജ്ഞ ചെയ്തു. പുത്തൻ കൂറ്റുകാർ എന്ന് വിളിക്കപ്പെട്ട ഇവർ 1665 ഓടുകൂടി West syrian സഭയുടെ കീഴിലായി. ഇതിൽ നിന്നും ഒരു വിഭാഗം മാറിനിന്നു. അവർ കത്തോലിക്കാസഭയെ പോലെ റോമൻ സഭയുടെ പോപ്പിന്റെ നേതൃത്വം തുടർന്നും അംഗീകരിച്ചു. ഇവർ പഴയ കൂറ്റുകാർ എന്ന് അറിയപ്പെട്ടു.

പഴയ കൂറ്റുകാർ - പുത്തൻ കൂറ്റുകാർ:

പഴയ കൂറ്റുകാർ 1814 ൽ രണ്ടായി വേർപിരിഞ്ഞു. ഒരു വിഭാഗം സീറോ മലബാർ കാത്തോലിക് ചർച് എന്നപേരിൽ Eastern രീതി അവലംബിക്കുന്ന കാതോലിക്കർ ആയി നിലകൊണ്ടു. മറ്റൊരു വിഭാഗം റോമിന് പകരം നെസ്‌റ്റോറിയൻ വിശ്വാസം സ്വീകരിച്ച Assyrian Church of the East ന്റെ ഭാഗമായി. എങ്കിലും സ്വയം അവർ നെസ്‌റ്റോറിയൻ എന്ന് പരാമർശിക്കാറില്ല.

പുത്തൻകൂറ്റുകാരുടെ മലങ്കര സഭയിൽ നിന്നും ഒരു വിഭാഗം 1772 ൽ West Syriac അന്ത്യോക്യൻ സഭയിൽ നിന്നും സ്വതന്ത്രമായി Malabar independant Syrian church എന്ന പേരിൽ പുറത്തുവന്ന.

മെത്രാൻ കക്ഷി - ബാവാ കക്ഷി:

1889 ൽ മലങ്കര സഭ വീണ്ടും പിളർന്നു. സ്വതന്ത്ര പദവി വേണമെന്ന് പറയുന്ന മെത്രാൻ കക്ഷിക്കാരും western syrian സഭയുടെ നിയന്ത്രണത്തിൽ വേണമെന്ന് പറയുന്ന ബാവാ കക്ഷിക്കാരും രണ്ടായി. പിന്നീട് മെത്രാൻ കക്ഷി പരിഷ്കരണ വാദങ്ങളുടെ പേരിൽ വീണ്ടും രണ്ടായി. Mar Thoma Syrian Church ഉം St. Thomas Evangelical Church ഉം. ബാവാ കക്ഷിയിൽ നിന്നും ഒരു വിഭാഗം Syro Malankara Catholic Church എന്ന പേരിൽ കത്തോലിക്കാ പോപ്പിന്റെ നേതൃത്വം അംഗീകരിച്ചുകൊണ്ട് വേർപെട്ടു.

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തർക്കം:

ചർച്ചിന്റെ സ്വത്തുക്കളുടെ അധികാരം പ്രാദേശിക സഭകൾക്കാണോ അന്ത്യോക്യൻ സഭാ മേലധ്യക്ഷന്മാർക്കു ആണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മലങ്കര സഭ വീണ്ടും പിളർന്നു. Jacobite Syrian Christian Church ഉം Malankara Orthodox Syrian Church ഉം. അന്ത്യോക്യൻ സഭാ നേതൃത്വത്തിലെ ഭിന്നിപ്പും ഇതിനു കാരണമായി. ഈ പിളർപ്പ് പതിറ്റാണ്ടുകൾ നീണ്ട നിയമ യുദ്ധങ്ങൾക്കും കാരണമായി.

Image 1
1- The Malabar Independent Syrian Church https://misc.co.in/about-the-church/

2- Malankara Mar Thoma Syrian Church https://marthoma.in/

3- St. Thomas Evangelical Church of India https://steci.org/

4- Malankara Jacobite Syrian Orthodox Church. https://www.jacobitesyrianchurch.org/

5- Malankara Orthodox Syrian Church https://mosc.in/

6- The Syro-Malankara Catholic Church https://malankaracatholicchurch.in/

7- The Syro-Malabar Catholic Church https://www.syromalabarchurch.in/

8- The Assyrian Church of the East https://bethkokheh.assyrianchurch.org/articles/169