6-ഇന്ജീലും ബൈബിൾ പുതിയനിയമവും.

യേശുവിനു ശേഷം നാനൂറോളം വർഷങ്ങൾ കൊണ്ടാണ് പുതിയനിയമത്തിലെ 27 പുസ്തകങ്ങൾ തീരുമാനിക്കപ്പെട്ടതും അവ കാനോനികം (പ്രമാണങ്ങൾ) ആയതും.

ആദ്യകാലത്തു പ്രചാരത്തിൽ ഉണ്ടായിരുന്നവ “Saying Gospels” എന്ന് അറിയപ്പെട്ട യേശുവിന്റെ വചനങ്ങൾ മാത്രമുള്ള സുവിശേഷങ്ങൾ ആയിരുന്നു. തോമസിന്റെ സുവിശേഷം (2 ആം നൂറ്റാണ്ടു), ഫിലിപ്പൊസിന്റെ സുവിശേഷം, എബ്രായർ സുവിശേഷം, എബിയോനൈറ്റ് സുവിശേഷങ്ങൾ, നാസറയിൻ സുവിശേഷങ്ങൾ. എന്നിവയായിരുന്നു അവ. ഇവയിൽ പലതും കണ്ടെടുക്കപ്പെട്ടിട്ടില്ല.

ആതേനേഷ്യസ് എന്ന അലക്‌സാൻഡ്രിയൻ ബിഷപ് ആണ് ക്രി : 367 ൽ ആദ്യമായി 27 പുസ്തകങ്ങൾ അടങ്ങിയ പുതിയനിയമത്തിന്റെ ലിസ്റ്റ് പരാമർശിച്ചത്. അപ്പോഴേക്കും നൈസിയ കൗൺസിൽ ത്രിയേകത്വം ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിക്കുകയും മറ്റു ഏകദൈവ വിശ്വാസങ്ങൾ വേദവിരുദ്ധം എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഔദ്യോഗിക സഭകൾ വേദവിരുദ്ധം എന്ന് കണ്ടു ഒഴിച്ചുനിർത്തിയ സുവിശേഷങ്ങളിൽ ചിലതു ഇവയാണ്.

1. The Shepherd of Hermas: (2 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ടത്) - Codex Sinaiticus പോലുള്ള പുരാതന ബൈബിളുകളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ട്.

2. The Epistle of Barnabas:(ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ടത്) - വളരെ പ്രചാരത്തിൽ ഉള്ളതും Codex Sinaiticus പോലുള്ള പുരാതന ബൈബിളുകളിൽ ഇത് ഉൾപ്പെട്ടിട്ടുള്ളതും.

3. The Didache (അപ്പോസ്തലന്മാരുടെ ഉപദേശങ്ങൾ) - ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ടത്.

4. The Apocalypse of Peter: (2ആം നൂറ്റാണ്ടിലേതു): Muratorian Fragment പോലുള്ള ആദ്യകാല രേഖകളിൽ പരാമർശിക്കപ്പെട്ടതു.

5-Gospel of Peter- (2 ആം നൂറ്റാണ്ടിലേതു)

6-Infancy Gospel of Thomas:(2 ആം നൂറ്റാണ്ടിലേതു)- കളിമണ്ണ് കൊണ്ട് പക്ഷിയെ ഉണ്ടാക്കി അതിനു ജീവൻ നൽകിയ കഥ ഇതിലാണ്.

7- Second Treatise of the Great Seth (Nag Hammadi):(രണ്ടാം നൂറ്റാണ്ടിലേതു). യേശുവിനു പകരം Simon of Cyrene ആണ് ക്രൂശിക്കപ്പെട്ടതു എന്നാണു ഇതിൽ പറയുന്നത്.

8- Apocalypse of Peter (Gnostic, Nag Hammadi): (100 നും 150 CE നും ഇടയിൽ): ക്രൂശിക്കപ്പെടുന്ന ഒരു യേശുവും ആ കുരിശിനെ നോക്കി ചിരിച്ചിരിക്കുന്ന യേശുവും ഇതിൽ ചിത്രീയേകരിക്കപ്പെടുന്നു.

(രണ്ടാം നൂറ്റാണ്ടിൽ എഴുതിയ വേദവിരുദ്ധരെപ്പറ്റിയുള്ള ലേഖനത്തിൽ ഇറേനിയസ് ചില നോസ്റ്റിക്കുകൾ ക്രിസ്തുവിനു പകരം മറ്റൊരാളെ ക്രൂശിച്ചു എന്ന് വിശ്വസിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.)

ചുരുക്കത്തിൽ, പുതിയ നിയമത്തിലെ പുസ്തകങ്ങളിൽ തള്ളാനും കൊള്ളാനും ഉള്ള അളവുകോൽ, സഭ എത്തിച്ചേർന്ന ദൈവശാസ്ത്ര വിശ്വാസങ്ങൾക്ക് വിരുദ്ധമാകാതിരിക്കുക എന്നതായിരുന്നു.

അങ്ങിനെ പുതിയ നിയമത്തിൽ തിരഞ്ഞെടുക്കപ്പെട്ട 27 പുസ്തകങ്ങൾ ഇവയാണ്.

• Gospels: Matthew (മത്തായി), Mark (മർക്കോസ്), Luke (ലൂക്കോസ്), John (യോഹന്നാൻ) • Acts: Acts of the Apostles (അപ്പൊസ്തലപ്രവർത്തികൾ) • Paul's Letters: Romans (റോമർ), 1 Corinthians (1 കൊരിന്ത്യർ), 2 Corinthians (2 കൊരിന്ത്യർ), Galatians (ഗലാത്യർ), Ephesians (എഫെസ്യർ), Philippians (ഫിലിപ്പിയർ), Colossians (കൊലോസ്യർ), 1 Thessalonians (1 തെസ്സലൊനീക്യർ), 2 Thessalonians (2 തെസ്സലൊനീക്യർ), 1 Timothy (1 തിമോത്തി), 2 Timothy (2 തിമോത്തി), Titus (തീത്തോസ്), Philemon (ഫിലേമോൻ) • General Letters: Hebrews (എബ്രായർ), James (യാക്കോബ്), 1 Peter (1 പത്രോസ്), 2 Peter (2 പത്രോസ്), 1 John (1 യോഹന്നാൻ), 2 John (2 യോഹന്നാൻ), 3 John (3 യോഹന്നാൻ), Jude (യൂദാ) • Revelation: Revelation (വെളിപ്പാട്)

പ്രൊട്ടസ്റ്റന്റ് പരിഷ്കരണ വാദികൾ 16 ആം നൂറ്റാണ്ടിൽ ബൈബിൾ പുസ്തകങ്ങളെ പുനഃ പരിശോധന ചെയ്യാൻ തുടങ്ങിയപ്പോൾ, റോമൻ കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ നടന്ന Council of Trent (1545–1563) ഈ 27 പുസ്തകങ്ങൾ മാത്രമേ പുതിയനിയമമായി സ്വീകാര്യമാവൂ എന്ന് പ്രഖ്യാപിച്ചു.

കൈ കടത്തലുകൾ-ചില ഉദാഹരണങ്ങൾ:

പുതിയനിയമ പുസ്തകങ്ങൾ സ്വീകരിക്കുന്നതിൽ മാത്രമല്ല ത്രിത്വവാദികൾ കൈകടത്തിയിരുന്നത്. തിരെഞ്ഞെടുത്ത ബൈബിൾ പുസ്തകത്തിലെ കയ്യെഴുത്തു പ്രതികളിലും എഴുതിച്ചേർക്കലുകളുംവെട്ടിമാറ്റലുകളും നടന്നു.

ത്രിയേകത്വം നേർക്കുനേരെ സ്ഥാപിക്കുന്ന ഏക ബൈബിൾ വാഖ്യമായിരുന്നു,
യോഹന്നാൻ 1-5 :7 "ആകാശത്തിൽ സാക്ഷ്യം പറയുന്നവർ മൂന്നുണ്ടു; പിതാവും വചനവും പരിശുദ്ധാത്മാവും; ഈ മൂന്നും ഒന്നായിരിക്കുന്നു". (King James Version) ഇപ്പോൾ മിക്ക ബൈബിളുകളിൽ നിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്.

മത്തായി-24:36 : "ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല."
ഇതിലുള്ള "പുത്രനും കൂടെ അറിയുന്നില്ല." എന്ന ഭാഗം വെട്ടിമാറ്റിയിരുന്നു. ഇപ്പോൾ പുതിയ പല പതിപ്പുകളിലും അത് ഉൾപ്പെടുത്തിയിട്ടുണ്ട്.

എഫെസ്യർ- 3:9: പ്രസംഗിപ്പാനും സകലവും യേശുവിലൂടെ സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
ഇവിടെ കൂട്ടിച്ചേർത്ത "യേശുവിലൂടെ" എന്ന ഭാഗം ഇപ്പോൾ പല പതിപ്പുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

തീത്തൊസ്-3:6 : നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.
"നമ്മുടെ രക്ഷിതാവായ" എന്നതിന് പകരം "നമ്മുടെ ദൈവമായ" എന്ന് എഴുതി ചേർത്തത് ഇപ്പോൾ പല പതിപ്പുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

Mark 15:28 : അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.
വ്യാജ അവകാശവാദം ആണെന്ന് തെളിഞ്ഞതിനെ തുടർന്നു ആധുനിക ബൈബിളുകളിൽ നിന്നും നീക്കം ചെയ്തു.

Acts 24:7 (KJV) : "എങ്കിലും പ്രധാനാചാര്യനായ ലിസിയാസ് ഞങ്ങളെ അതിക്രമിച്ചു വന്നു വലിയ ബലഹീനതയോടു ഞങ്ങളുടെ കയ്യിൽനിന്നു അവനെ എടുത്തുകൊണ്ടുപോയി".
സെയിന്റ് പോൾ നെ അറസ്റ്റുചെയ്തു കൊണ്ടുപോയി എന്ന് പറയുന്ന ഈ വചനം പിന്നീട് എഴുതിച്ചേർത്തതു ആണെന്ന് കണ്ടു ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു.

മർക്കൊസ് 16:9–20
9 അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. 10 അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരും ദുഃഖിച്ചു കരയുന്നവരുമായവരോടു അറിയിച്ചു. 11 അവൻ ജീവനോടിരിക്കുന്നു എന്നും അവൾക്കു അവനെ കാണായി എന്നും കേട്ടാറെ അവർ വിശ്വസിച്ചില്ല. 12 അനന്തരം അവരിൽ രണ്ടുപേർ വെളിമ്പ്രദേശത്തേക്കു നടന്നുപോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13 അവർ ചെന്നു ശേഷംപേരോടു അറിയിച്ചു; അവർ അവരെയും വിശ്വസിച്ചില്ല. 14 അതിനുശേഷം പതിനൊന്നു പേർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തനിക്കുവേണ്ടി ഉയിർത്തെഴുന്നേറ്റവനെ കണ്ടവരായവരെ അവർ വിശ്വസിക്കാതിരുന്നതുകൊണ്ടു അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു. 15 പിന്നെ അവൻ അവരോടു: "നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിപ്പിൻ. 16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും.17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതിയ ഭാഷകൾ സംസാരിക്കും. 18 അവർ സർപ്പങ്ങളെ കയ്യിലെടുക്കും; മാരകമായതു വല്ലതും കുടിച്ചാൽ അതു അവർക്കു ദോഷം വരികയില്ല; രോഗികളുടെമേൽ കൈവെക്കും; അവർക്കു സൗഖ്യം വരും" എന്നു പറഞ്ഞു. 19 ഇങ്ങനെ കർത്താവായ യേശു അവരോടു സംസാരിച്ചശേഷം സ്വർഗ്ഗാരോഹണം ചെയ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു. 20 അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചു അനുഗമിക്കുന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചു.

യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്‌ വിവരിക്കുന്ന ഈ ഭാഗം മുഴുവൻ പിന്നീട് എഴുതിച്ചേർത്തതാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ ഒഴിവാക്കി.

പ്രധാന വിവര സ്രോതസ്സുകൾ:



Ref: Who Chose the Books of the New Testament?

https://www.youtube.com/watch?v=9Rm1VJk1Qfk

https://www.biblicalunitarian.com/articles/textual-corruptions-favoring-the-trinitarian-position